വൈദ്യുതിബില്‍ അഞ്ചുതവണകളായി അടയ്ക്കാം: ഇളവുകള്‍ നല്‍കി കെഎസ്‌ഇബി

തിരുവനന്തപുരം: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കി കെഎസ്‌ഇബി. കൊവിഡ് കാലത്തെ വൈദ്യുതി ബില്‍ അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കില്ലെന്ന് കെഎസ്‌ഇബി അധികൃതര്‍ അറിയിച്ചു.

കൂടാതെ വൈദ്യുതിബില്‍ അഞ്ചുതവണകളായി അടയ്ക്കാന്‍ സൗകര്യമുണ്ടെന്ന് വൈദ്യുതിബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള പറഞ്ഞു. ആവശ്യപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് തവണകള്‍ അനുവദിക്കാന്‍ സെക്‌ഷന്‍ ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബില്ലിലെ അഞ്ചിലൊന്ന് തുകയാണ് ആദ്യം അടയ്‌ക്കേണ്ടത്. ബാക്കി തുക നാല് തവണകളായി അടയ്ക്കാനാകും.

അടഞ്ഞുകിടന്ന വീടുകളിലും സ്ഥാപനങ്ങളിലും മീറ്റര്‍ റീഡിങ് ഇല്ലാതെ ശരാശരി കണക്കാക്കി നല്‍കിയ ബില്‍ ഇപ്പോള്‍ അടച്ചില്ലെങ്കിലും വൈദ്യുതി കണക്‌ഷന്‍ വിച്ഛേദിക്കില്ല. ഇവര്‍ മീറ്റര്‍ റീഡിങ് നടത്താന്‍ സെക്‌ഷന്‍ ഓഫീസുകളെ സമീപിക്കണമെന്നും നിര്‍ദേശമുണ്ട്.

error: Content is protected !!