ഇന്ത്യ യു.എന്‍ രക്ഷാസമിതിയില്‍

ജനീവ: യു.എന്‍ രക്ഷാസമിതിയില്‍ ഇന്ത്യക്ക്​ താല്‍കാലിക അംഗത്വം. ജനറല്‍ അസംബ്ലിയിലെ 193 അംഗങ്ങളില്‍ 184 വോട്ട്​ നേടിയാണ്​ ഇന്ത്യ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്​. എട്ടാംതവണയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയുടെ നയതന്ത്രമേഖലയിലെ മറ്റൊരു നേട്ടമായി.

യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗമല്ലാത്തവരെ തിരഞ്ഞെടുക്കാനാണ് കൃത്യമായ ഇടവേളകളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യയോടൊപ്പം അയര്‍ലന്‍ഡ്, മെക്‌സിക്കോ, നോര്‍വേ എന്നീ രാജ്യങ്ങളും സുരക്ഷാസമിതി തിരഞ്ഞെടുപ്പില്‍ വിജയിച്ചു.

ഏഷ്യാ- പസഫിക് വിഭാഗത്തിലെ അംഗത്തിനായുള്ള തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു ഇന്ത്യ. ആകെ 15 അംഗങ്ങളാണ് യുഎന്‍ രക്ഷാസമിതിയിലുള്ളത്. ഇതില്‍ അഞ്ച് രാജ്യങ്ങള്‍ക്ക് സ്ഥിരാംഗത്വമുണ്ട്. അമേരിക്ക, റഷ്യ, ചൈന, യുകെ, ഫ്രാന്‍സ് എന്നിവയാണ് സ്ഥിരാംഗങ്ങള്‍.

1950-1951, 1967-1968, 1972-1973, 1977-1978, 1984-1985, 1991-1992 എന്നീ വര്‍ഷങ്ങളില്‍ ഇന്ത്യ യുഎന്‍ രക്ഷാസമിതി അംഗമായിരുന്നിട്ടുണ്ട്. 2011-12 ലായിരുന്നു ഇന്ത്യ ഏറ്റവുമൊടുവില്‍ രക്ഷാസമിതി അംഗമായത്.

error: Content is protected !!