ആര്യമോൾക്ക് ഇനി സ്വന്തം ടെലിവിഷൻ

കണ്ണൂർ : ഓൺലൈൻ പഠനം സാധ്യമാകുമോ എന്ന ആശങ്ക ഇനി കറുവ യു .പി സ്കൂളിലെ ആറാം ക്ലാസ്സുകാരിയായ ആര്യമോൾക്ക് ഇനി ഇല്ല. വീട്ടിലിരുന്നു പഠിക്കാൻ സ്വന്തമായൊരു ടി വി ലഭിച്ച സന്തോഷത്തിലാണ് ആര്യമോൾ ഇപ്പോൾ.

നാഷണൽ സർവ്വീസ് സ്കീം ഫാഷൻ ഫോളോവേഴ്സ് സംഭാവന ചെയ്ത ടി വി തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ആര്യമോൾക്ക് കൈമാറി.

വിവിധ കലാലയങ്ങളിലെ
നാഷണൽ സർവ്വീസ് സ്കീമിൽ പ്രവർത്തിച്ച പൂർവ്വ വളണ്ടിയർമാരുടെ കൂട്ടായ്മയാണ്
നാഷണൽ സർവ്വീസ് സ്കീം ഫാഷൻ ഫോളോവേഴ്സ്.

വട്ടക്കുളത്തെ മൽസ്യതൊഴിലാളി രാജേഷിന്റെ മകളാണ് ആര്യമോൾ. വാടക വീട്ടിലാണ് താമസം.

error: Content is protected !!