കണ്ണൂർ മണ്ഡലത്തിലെ മുഴുവൻ സ്കൂൾ വിദ്യാർത്ഥികൾക്കും ഓൺ ലൈൻ പഠനം ഉറപ്പു വരുത്തും: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

കണ്ണൂർ : കണ്ണൂർ അസംബ്ലി നിയോജക മണ്ഡലത്തിലെ മുഴുവൻ സ്കൂൾ വിദ്യാർത്ഥികൾക്കും ഓൺ ലൈൻ പഠനം സാധ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കണ്ണൂർ കാലത്തിനൊപ്പം വിദ്യാഭ്യാസ
ക്യാമ്പയിന്റെ ഭാഗമായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിളിച്ചു ചേർത്ത വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥൻമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഓൺലൈൻ സൗകര്യം ലഭ്യമാക്കുന്നതിനായി സന്നദ്ധ സംഘടനകൾ, അധ്യാപക സംഘടനകൾ, പി.ടി.എ, റസിഡൻഷ്യൻ അസോസിയേഷൻ ,വിവിധ സ്ഥാപനങ്ങൾ എന്നിവരുടെ
സഹകരണം തേടും. ഒരോ സ്കുളും ഇതിനായി സൂക്ഷ്മതല പ്ലാനിംഗ് നടത്തി
പ്രശ്ന പരിഹാരം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ ചുരുക്കം കൂട്ടികൾക്കാണ് ഇതിനാവാശ്യമായ സഹായ പദ്ധതികൾ വേണ്ടത്. ഗ്രന്ഥശാലകൾ, അങ്കണവാടികൾ എന്നിവിടങ്ങളിൽ സാധ്യമാകുന്ന കേന്ദ്രങ്ങളിൽ ഓൺലൈൻ പഠന കേന്ദ്രങ്ങൾ തുടങ്ങുമെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു.

കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ വിദ്യാഭ്യാസ കൺവീനർ എൻ ടി സുധിന്ദ്രൻ അധ്യക്ഷനായിരുന്നു. കണ്ണൂർ നോർത്ത്, സൗത്ത് എ.ഇ.ഒകെ .പി പ്രദീപൻ, കൃഷ്ണൻ കറിയ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോർഡിനേറ്റർ കെ പി.പ്രദീപൻ
എന്നിവർ സംസാരിച്ചു.

error: Content is protected !!