കോ​വി​ഡ് വൈ​റ​സ് ഉ​ട​ൻ ഇ​ല്ലാ​താ​കി​ല്ല, തീ​വ്ര​ത എ​പ്പോ​ൾ കു​റ​യു​മെ​ന്ന​റി​യി​ല്ല: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വൈ​റ​സ് ഉ​ട​ൻ ഇ​ല്ലാ​താ​കി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രോ​ഗ​വ്യാ​പ​ന തീ​വ്ര​ത എ​പ്പോ​ൾ കു​റ​യു​മെ​ന്ന​റി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ൽ വ​ന്നി​റ​ങ്ങു​ന്ന​വ​ർ പ​രി​ശോ​ധ​നാ സം​വി​ധാ​ന​ത്തെ ക​ബ​ളി​പ്പി​ക്കു​ന്ന രീ​തി ക​ണ്ടു​വ​രു​ന്നു​ണ്ട്. ദീ​ർ​ഘ​ദൂ​ര ട്ര​യി​നു​ക​ളി​ൽ വ​ന്നി​റ​ങ്ങി​യ ചി​ല​ർ സ്റ്റേ​ഷ​നു​ക​ളി​ൽ ത​ങ്ങു​ക​യും തു​ട​ർ​ന്ന് മ​റ്റൊ​രു ട്രെ​യി​നി​ൽ ക​യ​റി സ്വ​ന്തം നാ​ട്ടി​ലെ​ത്തു​ക​യും ചെ​യ്യു​ന്നു. പ​രി​ശോ​ധ​ക​രു​ടെ ക​ണ്ണു​വെ​ട്ടി​ക്കു​ക​യാ​ണ് ഇ​വ​ർ ചെ​യ്യു​ന്ന​ത്. ഇ​ത്ത​ര​ക്കാ​ർ പ​രി​ശോ​ധ​നാ സം​വി​ധാ​ന​ത്തെ​യ​ല്ല, സ്വ​ന്തം സ​ഹോ​ദ​ര​ങ്ങ​ളെ​യാ​ണു തോ​ൽ​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​റ​ത്തു​നി​ന്നു വ​രു​ന്ന​വ​രി​ൽ ആ​ർ​ക്കെ​ങ്കി​ലും രോ​ഗ​ബാ​ധ​യു​ണ്ടെ​ങ്കി​ൽ സ​മൂ​ഹ​ത്തി​ന് വ​ലി​യ വി​ല​യാ​ണ് കൊ​ടു​ക്കേ​ണ്ടി​വ​രു​ന്ന​ത്. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ഒ​രു​ത​ര​ത്തി​ലും സ്വീ​ക​രി​ക്ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

error: Content is protected !!