ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​ർ​ണ​യി​ക്കു​ന്ന​തി​ൽ മാ​റ്റം​വ​രു​ത്തു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​ർ​ണ​യി​ക്കു​ന്ന​തി​ൽ മാ​റ്റം​വ​രു​ത്തു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​ല്ലാ ദി​വ​സ​വും രാ​ത്രി 12നു ​മു​ന്പാ​യി ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ വി​ജ്ഞാ​പ​നം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വാ​ർ​ഡ് ത​ല​ത്തി​ൽ, കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ൽ സ​ബ് വാ​ർ​ഡ് ത​ല​ത്തി​ൽ, ച​ന്ത, തു​റ​മു​ഖം, കോ​ള​നി സ്ട്രീ​റ്റ്, താ​മ​സ പ്ര​ദേ​ശം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക സാ​ഹ​ച​ര്യം അ​നു​സ​രി​ച്ച് എ​ന്നി​ങ്ങ​നെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​ർ​ണ​യി​ക്കാം.

ഒ​രു വാ​ർ​ഡി​ലെ ഒ​രു വ്യ​ക്തി ലോ​ക്ക​ൽ കോ​ണ്ടാ​ക്ട് മൂ​ലം കോ​വി​ഡ് രോ​ഗി​യാ​യാ​ൽ, വീ​ടു​ക​ളി​ൽ ക്വാ​റ​ന്‍റീ​നി​ലു​ള്ള ര​ണ്ട് വ്യ​ക്തി​ക​ൾ കോ​വി​ഡ് പോ​സി​റ്റീ​വാ​യാ​ൽ, ഒ​രു വാ​ർ​ഡി​ൽ പ​ത്തി​ൽ കൂ​ടു​ത​ൽ പ്രൈ​മ​റി കോ​ണ്ടാ​ക്ട് ലി​സ്റ്റി​ലു​ള്ള​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യാ​ൽ, ഒ​രു വാ​ർ​ഡി​ൽ 25-ൽ ​കൂ​ടു​ത​ൽ പേ​ർ സെ​ക്ക​ന്‍റ​റി കോ​ണ്ടാ​ക്ട് മൂ​ലം നി​രീ​ക്ഷ​ണ​ത്തി​ലാ​യാ​ൽ, കോ​വി​ഡ് വ്യാ​പ​ന സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ​ബ് വാ​ർ​ഡ്, ച​ന്ത, ഹാ​ർ​ബ​ർ, കോ​ള​നി, സ്ട്രീ​റ്റ്, താ​മ​സ പ്ര​ദേ​ശം എ​ന്നി​വ ക​ണ്ടെ​ത്തി​യാ​കും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കു​ന്ന​ത്.

ഏ​ഴ് ദി​വ​സ​ത്തേ​ക്കാ​വും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ക. പ്ര​ഖ്യാ​പ​നം നീ​ട്ട​ണോ എ​ന്ന കാ​ര്യം ജി​ല്ലാ ക​ള​ക്ട​റു​ടെ ശി​പാ​ർ​ശ പ്ര​കാ​രം തീ​രു​മാ​നി​ക്കും. വാ​ർ​ഡു​ക​ളി​ൽ 50 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളു​ള്ള ത​ദ്ദേ​ശ സ്ഥാ​പ​നം റെ​ഡ് കോ​ഡ​ഡ് ലോ​ക്ക​ൽ സെ​ൽ​ഫ് ഗ​വ​ണ്‍​മെ​ന്‍റ് സ്ഥാ​പ​ന​മാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

error: Content is protected !!