മലപ്പുറത്ത് കൊവിഡ്‌ നിരീക്ഷണത്തിലായിരുന്ന 56 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മലപ്പുറം: കൊവിഡ് നിരീക്ഷണത്തിലും ചികിത്സയിലുമായിരുന്ന 56 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്ന കുഞ്ഞാണ് വെള്ളിയാഴ്ച രാത്രി 12 മണിയോടെ മരിച്ചത്.

പാലക്കാട് ചത്തല്ലൂര്‍ സ്വദേശികളുടെ കുട്ടിയാണ് മരിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. കോയമ്പത്തൂരില്‍ നിന്നെത്തിയതാണ് പാലക്കാട് ചത്തല്ലൂര്‍ സ്വദേശികളായ കുടുംബം.

കുട്ടിയുടെ സ്രവം കൊറോണ പരിശോധനയ്ക്കായി അയച്ചു. കുട്ടിക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആണ് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഇന്ന് മറ്റൊരു മരണവും കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 61 വയസുകാരനായ മുന്‍ മോഹന്‍ ബഗാന്‍ താരം ഹംസക്കോയയാണ് മരിച്ചത്. പരപ്പനങ്ങാടി സ്വദേശിയാണ്. കഴിഞ്ഞ 21 ന് മുംബൈയില്‍ നിന്ന് റോഡ് മാര്‍ഗ്ഗമാണ് ഹംസക്കോയയും കുടുംബവും നാട്ടിലെത്തിയത്.

error: Content is protected !!