കോവിഡ് 19 : രാജ്യത്ത് 24 മണിക്കൂറിനിടെ 9,987 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു; 331 മരണം

ഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 331 പേർ മരിച്ചു. 9,987 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചുവെന്നും കേന്ദ്രആരോഗ്യ മന്ത്രലയം. രോഗമുക്തി അമ്പതു ശതമാനമായി ഉയർന്നിട്ടുണ്ട്. ഇതു വരെ രോഗം ബാധിച്ചവർ 2,60,000 കടന്നു. രാജ്യത്ത് കോവിഡ് റിപ്പോർട്ട്‌ ചെയ്യപ്പെട്ട ശേഷം ആദ്യമായാണ് 24 മണിക്കൂറിനുള്ളിൽ 300ന് മുകളിൽ ആളുകൾ മരിക്കുന്നത്. ഇതോടെ മരണസംഖ്യ 7466 ആയി. ഇതുവരെ 2,66,598 ആളുകൾക്ക് രോഗം വന്നു.

1,29,917 പേരാണ് ചികിത്സയിൽ ഉള്ളത്. രോഗമുക്തിയുടെ കാര്യത്തിൽ വൻ വർധനയാണുണ്ടായിരിക്കുന്നത്. 50 ശതമാനത്തോളം പേർക്ക് രോഗം മാറി അതായത് 1, 29, 215 പേർ. രോഗികളുടെ എണ്ണം ഇരുപതിനായിരം കടന്ന നാല് സംസ്ഥാനങ്ങളിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. മഹാരാഷ്ട്ര, തമിഴ്നാട് ,ഡൽഹി, ഗുജറാത്ത് എന്നിവയാണ് നാല് സംസ്ഥാനങ്ങൾ. മഹാരാഷ്ട്രയിൽ മൊത്തം എണ്ണം 88,528. മരണം 3869. മുംബൈയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1871 പേർക്ക് രോഗം ബാധിക്കുകയും 21പേർ മരിക്കുകയും ചെയ്തു.

എന്നാൽ സംസ്ഥാനത്തെ ലോക്ഡൗൺ ഇളവുകൾ ഘട്ടംഘട്ടമായി ലഘൂകരിച്ചു തുടങ്ങി. നിയന്ത്രണവിധേയമായി വ്യായാമം, മാളുകൾ ഒഴികെയുള്ള മാർക്കറ്റുകൾ, അച്ചടി എന്നിവയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രോഗം വ്യാപിക്കുന്നതാണ് മറ്റൊരു ആശങ്ക. അസമിൽ 33ഉം മണിപ്പൂരിൽ പത്തും പുതിയ കേസുകൾ സ്ഥിരീകരിച്ചു.

error: Content is protected !!