അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം പ​ഠ​ന സ​മ​യ​വും സി​ല​ബ​സും കു​റ​ഞ്ഞേക്കും

ഡ​ൽ​ഹി: അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം സ്കൂ​ളു​ക​ളി​ൽ പ​ഠ​ന സ​മ​യ​വും സി​ല​ബ​സും കു​റ​യ്ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യി കേ​ന്ദ്ര മാ​ന​വ വി​ഭ​വ ശേ​ഷി മ​ന്ത്രി ര​മേ​ശ് പൊ​ഖ്റി​യാ​ൽ. വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​മാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് ഇ​ത്ത​ര​മൊ​രു നീ​ക്ക​ത്തെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​താ​യി മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​തു സം​ബ​ന്ധി​ച്ച് അ​ധ്യാ​പ​ക​രി​ൽ നി​ന്നും വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​രി​ൽ നി​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​വും തേ​ടി​യി​ട്ടു​ണ്ട്. സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ഭി​പ്രാ​യ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​നാ​ണ് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ങ്ങ​ൾ വ​ഴി പ​ഠ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച ന​ട​ന്നു.

error: Content is protected !!