ഡ​ല്‍​ഹി​യി​ലെ കൊവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ച് കേന്ദ്രസർക്കാർ

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ കൊ​വി​ഡ് ചി​കി​ത്സാ നി​ര​ക്ക് ഏ​കീ​ക​രി​ച്ചു. വി.​കെ. പോ​ള്‍ സ​മി​തി ശു​പാ​ര്‍​ശ അ​നു​സ​രി​ച്ചാ​ണ് ന​ട​പ​ടി. ഇ​തു പ്ര​കാ​രം കൊ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലെ വാ​ര്‍​ഡു​ക​ള്‍​ക്ക് 8,000 മു​ത​ല്‍ 10,000 രൂ​പ വ​രെ​യാ​യി തു​ക നി​ശ്ച​യി​ച്ചു.

ആശുപത്രികളിലെ വെ​ന്‍റി​ലേ​റ്റ​ര്‍ ഉ​ള്ള ഐ​സി​യു​വി​ന് 15,000 മു​ത​ല്‍ 18,000 രൂ​പ വ​രെ​യും വെ​ന്‍റി​ലേ​റ്റ​ര്‍ ഇ​ല്ലാ​ത്ത ഐ​സി​യു​വി​ന് 13,000 രൂ​പ മു​ത​ല്‍ 15,000 രൂ​പ​വ​രെ​യും മാ​ത്ര​മേ ഈ​ടാ​ക്കാ​ന്‍ പാ​ടു​ള്ളു​വെ​ന്ന് ശുപാര്‍ശയില്‍ നിര്‍ദേശിച്ചു.

error: Content is protected !!