സൗദിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

റിയാദ്: കൊവിഡ് ബാധിച്ച്‌ റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നീയുര്‍ താമസിക്കുന്ന മുഫീദ്(30)ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്ബാണ് മുഫീദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

ഈ മാസം റിയാദിലെ അമീര്‍ മുഹമ്മദ് ആശുപത്രിയില്‍ കൊവിഡ് പരിശോധന നടത്തുകയും പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മൃതദേഹം ഡോ. സുലൈമാന്‍ ഹബീബ് ആശുപത്രി മോര്‍ച്ചറിയിലാണ്.

റിയാദില്‍ അല്‍ ഇദ്‌രീസ് പ്രട്ടോളിയം ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു മുഫീദ്. റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ അബ്ദുല്‍ ജബ്ബാര്‍ കൊടവണ്ടിയാണ് പിതാവ് ഉമ്മ. മുഫീദ്, ഭാര്യ: ഫാത്വിമ ബിന്‍സി.

error: Content is protected !!