ശബരിമല ദര്‍ശനം അനുവദിക്കുന്നതിനെതിരെ അയ്യപ്പ സേവാസമാജം ഹൈകോടതിയില്‍

കൊച്ചി: മിഥുനമാസ പൂജയും ഉല്‍സവവും നടക്കുന്ന വേളയില്‍ ശബരിമല ദര്‍ശനത്തിന് വിശ്വാസികളെ അനുവദിക്കാനുള്ള സര്‍ക്കാറിന്‍റെയും ദേവസ്വം ബോര്‍ഡിന്‍റെയും തീരുമാനത്തിനെതിരെ അയ്യപ്പ സേവാസമാജം. സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി അയ്യപ്പ സേവാ സമാജം ഹൈകോടതിയില്‍ ഹരജി നല്‍കി.

മിഥുന മാസ പൂജയ്ക്കും, ഉല്‍സവത്തിനും ഭക്തരെ പ്രവേശിപ്പിക്കാനുള്ള തീരുമാനമാണ് ചോദ്യം ചെയ്യുന്നത്. തന്ത്രിയും ഭൂരിപക്ഷം ഹൈന്ദവ സംഘടനകളും എതിര്‍ത്തിട്ടും സര്‍ക്കാര്‍ കൊവിഡ് കാലത്ത് തീരുമാനവുമായി മുന്നോട്ട് പോകുകയാണെന്നാണ് ആരോപിക്കുന്നത്.

കൊവിഡ് രോഗികള്‍ ഏറുന്ന സാഹചര്യത്തില്‍ ഭക്തരെ പ്രവേശിപ്പിക്കരുതെന്നും ഉത്സവം മാറ്റിവയ്ക്കണമെന്നുമാവശ്യപ്പെട്ട് തന്ത്രി ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു. ദേവസ്വം മന്ത്രിയുടെ ഓഫീസില്‍ ഇന്ന് രാവിലെ 11 ന് വിഷയം ചര്‍ച്ച ചെയ്യാന്‍ നടക്കുന്ന യോഗത്തില്‍ തന്ത്രി മഹേഷ് മോഹനരരും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും പങ്കെടുക്കും. തന്ത്രിയോട് ആലോചിച്ച ശേഷമാണ് ഭക്തരെ പ്രവേശിപ്പിക്കാമെന്ന് തീരുമാനമെടുത്തതെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ നിലപാട്.

error: Content is protected !!