അട്ടിമറി ശ്രമമെന്ന്‍ ആരോപണം: രാജസ്ഥാനില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോട്ടിലേക്ക് മാറ്റി

ജയ്പൂര്‍: കോണ്‍ഗ്രസിന് മുന്നില്‍ പുതിയ വെല്ലുവിളിയായി രാജസ്ഥാന്‍. രാജസ്ഥാന്‍ സര്‍ക്കാരിനെ ബി.ജെ.പി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. എല്ലാ എം.എല്‍.എമാരെയും റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ് പാര്‍ട്ടി. ഡല്‍ഹി- ജയ്പുര്‍ ഹൈവേയ്ക്ക് സമീപത്തുള്ള ശിവ വിലാസ് എന്ന റിസോര്‍ട്ടിലാണ് എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്നത്.

റിസോര്‍ട്ടിലേക്ക് മാറ്റിയ രാജസ്ഥാനിലെ കോണ്‍ഗ്രസ് എം.എല്‍.എമാരുമായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പാര്‍ട്ടി വക്താവ്‌ രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ പ്രത്യേക കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

പണം ഉപയോഗിച്ച്‌ രാജസ്ഥാനില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതിനെതിരെ അഴിമതി വിരുദ്ധ ബ്യൂറോയുടെ അന്വേഷണം ആവശ്യപ്പെട്ടു. ജൂണ്‍ 19നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ മൂന്ന് സീറ്റുകള്‍ തിരഞ്ഞെടുപ്പിന് തയ്യാറാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിംഗ് സുര്‍ജേവാല, കെ സി വേണുഗോപാല്‍ എന്നിവര്‍ ഇവിടെ മത്സരിക്കുന്നുണ്ട്. ഗുജറാത്തില്‍ നിന്നുള്ള മറ്റ് എം‌.എല്‍‌.എമാരുടെ സംഘവും മത്സരത്തില്‍ ഉണ്ടാവും.

error: Content is protected !!