പ്രവാസികളുടെ മടക്കം: ഇന്ന് മൂന്ന് വിമാനങ്ങള്‍ കേരളത്തിലെത്തും

തിരുവനന്തപുരം: ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുമായി മൂന്ന് വിമാനങ്ങള്‍ ഇന്ന് കേരളത്തിലെത്തും. മൂന്നിടങ്ങളില്‍ നിന്നും കൊച്ചിയിലേക്കാണ് സര്‍വീസുള്ളത്.

കുവൈത്തിലേക്കുള്ള വിമാനം കൊച്ചിയില്‍ നിന്നു രാവിലെ പത്തിന് പുറപ്പെടും. ഈ വിമാനം രാത്രി 9.15-ന് കൊച്ചിയില്‍ മടങ്ങിയെത്തും. മസ്‌കറ്റ് വിമാനം ഉച്ചയ്ക്ക് ഒന്നിന് കൊച്ചിയില്‍ നിന്നു യാത്രതിരിക്കും. രാത്രി 8.50-ന് തിരിച്ചെത്തും. ദോഹ വിമാനം വൈകീട്ട് നാലിന് പുറപ്പെടും. ഞായറാഴ്ച പുലര്‍ച്ചെ 1.40-ന് മടങ്ങിയെത്തും.

ഞായറാഴ്ച ദോഹയിലെയും കൊലാലംപുരിലെയും പ്രവാസികളെ നാട്ടിലെത്തിക്കാന്‍ രണ്ടുവിമാനങ്ങള്‍ പുറപ്പെടും. ഉച്ചയ്ക്ക് ഒന്നിന് കോഴിക്കോട്ടു നിന്നു ദോഹയിലേക്കു പറക്കുന്ന വിമാനം രാത്രി 10.45-ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. ഉച്ചയ്ക്ക് ഒന്നിന് കൊച്ചിയില്‍ നിന്നു കൊലാലംപുരിലേക്ക് യാത്ര തിരിക്കുന്ന വിമാനം രാത്രി 10.45-ന് മടങ്ങിയെത്തും. താപനില പരിശോധന മാത്രമേ ദോഹയില്‍ നിന്നും യാത്രക്കാര്‍ക്കുണ്ടാകൂ. കൂടാതെ സൌദിയില്‍ നിന്ന് ഡല്‍ഹിയിലേക്കും യു.എ.ഇയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ബബത്പൂരിലേക്കും ഇന്ന് വിമാനങ്ങളുണ്ട്.

error: Content is protected !!