ശമ്പളം പിടിക്കല്‍: നിയമ നിര്‍മ്മാണം നടത്താന്‍ അധികാരം ഉണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി : ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ അധികാരമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഓര്‍ഡിനന്‍സിന് നിയമസാധുതയുണ്ട്. അടിയന്തര സാഹചര്യത്തില്‍ ഇത്തരം ഓര്‍ഡിനന്‍സ് ഇറക്കാം. ഏപ്രില്‍ മാസത്തിലെ ശമ്പളത്തില്‍ നിന്നും ആറുദിവസത്തെ തുക പിടിച്ചു. വിഷയത്തില്‍ ഇടക്കാല ഉത്തരവ് ഉണ്ടായാല്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞു.

ശമ്പളം പിടിക്കുനന്ത് ഭരണഘടന അവകാശങ്ങളുടെ ലംഘനമല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പോലുള്ള സാഹചര്യമാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ വരുമാനം കുത്തനെ കുറഞ്ഞു. ഈ പശ്ചാത്തലത്തില്‍ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് കണ്ടെത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ജീവനക്കാരുടെ ശമ്ബളം അല്‍പ്പാല്‍പ്പമായി ആറുമാസത്തേക്ക് പിടിച്ച്‌, പിന്നീട് നല്‍കുന്ന വിധത്തില്‍ മാറ്റി വെക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഈ ഓര്‍ഡിനന്‍സ് നിയമവിരുദ്ധമല്ല. സര്‍ക്കാര്‍ ശമ്ബളം നല്‍കാതിരിക്കുന്നില്ല. ശമ്പളം മാറ്റിവെക്കുന്നത് മാത്രമേയുള്ളൂ. അതുകൊണ്ടുതന്നെ മൗലികാവകാശങ്ങളുടെ ലംഘനമല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. നേരത്തെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ്, ഓര്‍ഡിനന്‍സിലൂടെ നിയമസാധിത കൊണ്ടുവന്നതെന്നും എജി കോടതിയില്‍ വ്യക്തമാക്കി.

എന്നാല്‍ തിരക്കിട്ട് കൊണ്ടുവന്ന ഓര്‍ഡിനന്‍സ് നിയമവിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. മാത്രമല്ല, പിടിക്കുന്ന പണം എപ്പോള്‍ തരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. കോവിഡിനെതിരെ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെയും ഈ ഓര്‍ഡിനന്‍സിന്റെ പരിധിയില്‍ കൊണ്ടുവന്നത് ഒഴിവാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

error: Content is protected !!