ജെഇഇ മെയിന്‍, നീറ്റ് പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ജെഇഇ മെയിന്‍, നീറ്റ് പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ജെഇഇ മെയിന്‍ പരീക്ഷ ജൂലൈ 18 നും 23 നും ഇടയ്ക്കും നീറ്റ് ജൂലൈ 26 നും ജെഇഇ അഡ്വാന്‍സ്ഡ് ഓഗസ്റ്റിലും നടക്കുമെന്ന് എച്ച്‌ആര്‍ഡി മന്ത്രി രമേശ് പൊക്രിയാലാണ് അറിയിച്ചത്.

പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ അഡ്മിറ്റ് കാര്‍ഡുകളും ഉടന്‍ പ്രസിദ്ധീകരിക്കും. nta.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. നേരത്തെ നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകള്‍ ഏപ്രില്‍-മെയ് മാസങ്ങളിലായി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.

error: Content is protected !!