ഗള്‍ഫില്‍ ഒരു മലയാളി കൂടി കൊവിഡ്‌ ബാധിച്ച്‌ മരിച്ചു

അബുദാബി: ദുബായില്‍ ഒരു മലയാളി കൂടി കൊവിഡ്‌ ബാധിച്ച്‌ മരിച്ചു. യുഎഇയിലെ റാസല്‍ഖൈമയില്‍ മലപ്പുറം മൂക്കുതല സ്വദേശി കേശവന്‍ ആണ്‌ മരിച്ചത്‌.

67 വയസായിരുന്നു. ഗള്‍ഫില്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ച മലയാളികളുടെ എണ്ണം ഇതോടെ 29 ആയി. ഗള്‍ഫില്‍ കോവിഡ്‌ ബാധിച്ച്‌ ഇതുവരെ ജീവന്‍ നഷ്ടമായത്‌ 322 പേര്‍ക്കാണ്‌. 58,052 പേര്‍ക്കാണ്‌ ഇവിടെ കോവിഡ്‌ സ്ഥിരീകരിച്ചത്‌.

സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിന്‌ ഇടയില്‍ പുതിയ 1351 കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. കോവിഡ്‌ ബാധിതരായവരില്‍ 83 ശതമാനവും പ്രവാസികളാണെന്ന്‌ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

error: Content is protected !!