കൊവിഡ് രോഗികളെ ഡിസ്‌ചാര്‍ജ് ചെയ്യുന്നതിനുള്ള പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളെ ഡിസ്‌ചാര്‍ജ് ചെയ്യുന്നതിനുള്ള പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചെറിയ രീതിയില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍, തീവ്രതത കുറഞ്ഞവര്‍, രോഗം മൂര്‍ച്ഛിച്ചവര്‍ എന്നിങ്ങനെ രോഗികളെ മൂന്നായി തരംതിരിച്ചു.

രോഗം മൂര്‍ച്ഛിച്ചവരെയും പ്രതിരോധശേഷി കുറഞ്ഞവരെയും മാത്രം ആശുപത്രി വിടുന്നതിന് മുന്‍പായി സ്രവ പരിശോധനയ്‌ക്ക് വിധേയമാക്കിയാല്‍ മതിയെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്ന പ്രധാന കാര്യം.

മൂ​ന്നു​ദി​വ​സം പ​നി ഇ​ല്ലാ​തി​രി​ക്കു​ക​യും പ​ത്തു​ദി​വ​സ​ത്തി​നു​ശേ​ഷ​വും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്താ​ല്‍ ടെ​സ്റ്റ് ന​ട​ത്താ​തെ ഡി​സ്ചാ​ര്‍​ഡ് ചെ​യ്യാം. എ​ന്നാ​ല്‍ തു​ട​ര്‍​ന്നുള്ള ഏ​ഴു ദി​വ​സം ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ തു​ട​ര​ണം.

രോ​ഗ​തീ​വ്ര​ത കു​റ​ഞ്ഞ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍​ക്ക് പ​നി മൂ​ന്നു​ദി​വ​സ​ത്തി​നു​ള്ളി​ല്‍ മാ​റു​ക​യും ഓ​ക്‌​സി​ജ​ന്‍ സാ​ച്ചു​റേ​ഷ​ന്‍ 95 ശ​ത​മാ​ന​ത്തി​ന്‍റെ മു​കളില്‍ നി​ല്‍​ക്കു​ക​യും ചെ​യ്താ​ല്‍ 10 ദി​വ​സ​ത്തി​നു​ശേ​ഷം ഡി​സ്ചാ​ര്‍​ജ് ചെ​യ്യാം. ഇ​വ​രും ഏ​ഴു​ദി​വ​സം ഹോം ​ക്വാ​റ​ന്‍റൈനി​യി​ലാ​യി​രി​ക്ക​ണം.

തീ​വ്ര​ത കൂ​ടി​യ കേ​സു​ക​ളി​ല്‍ പി​സി​ആ​ര്‍ ടെ​സ്റ്റ് നെ​ഗ​റ്റീ​വ് ആ​യ​തി​നു​ശേ​ഷം ഡി​സ്ചാ​ര്‍​ജ് ചെ​യ്യ​ണം. ഗു​രു​ത​ര​മാ​യി രോ​ഗം ബാ​ധി​ച്ചിരുന്നവര്‍ക്ക് മാ​ത്രം ഡി​സ്ചാ​ര്‍​ജി​ന് മു​മ്ബ് ടെ​സ്റ്റ് മ​തി​യെ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശം.

error: Content is protected !!