വീരേന്ദ്രകുമാറിന്‍റെ വേര്‍പാട്​ കനത്ത നഷ്​ടമെന്ന്​ മുഖ്യമന്ത്രി

എം.പി വീരേന്ദ്രകുമാറി​ന്‍റെ വേര്‍പാട്​ ജനാധിപത്യ, മതേതര പ്രസ്​ഥാനങ്ങള്‍ക്ക്​ കനത്ത നഷ്​ടമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍.

വീരേന്ദ്രകുമാറുമായി പതിറ്റാണ്ടുകളുടെ വ്യക്തിബന്ധം ഉണ്ടായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ഒരു ജയിലില്‍ ഒരുമിച്ച്‌ കഴിഞ്ഞിരുന്നു. വര്‍ഗീയ ഫാഷിസത്തിനെതിരെ അവസാന നിമിഷംവരെ അചഞ്ചലമായി പോരാടി. വികസനത്തിനായി നിലകൊണ്ടപ്പോഴും പ്രകൃതിയെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ വീരേന്ദ്രകുമാര്‍ മുന്‍നിരയിലുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

 

error: Content is protected !!