കേരളത്തിൽ സമൂഹവ്യാപനം ഇല്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക വ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. മരിച്ച പത്തനംത്തിട്ട സ്വദേശി ജോഷിയുടെ ജീവന്‍ രക്ഷിക്കാന്‍ അവസാനം വരെ ശ്രമിച്ചുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കൊവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ കണക്ക് കേരളത്തില്‍ മറച്ച്‌ വയ്ക്കുന്നില്ല. സാമൂഹിക വ്യാപനം സംസ്ഥാനത്ത് വരില്ലയെന്ന് പറയാനാകില്ല. ശരാശരി 3000 പരിശോധനകള്‍ സംസ്ഥാനത്ത് നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

രോഗവ്യാപനം അപ്രതീക്ഷിതമല്ല. സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗം മറ്റിടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്. പാസുള്ളവര്‍ മാത്രമെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരാവൂ. ഓരോ ചലനവും നോക്കി പരാതി പറയാന്‍ നില്‍ക്കരുത്. ഇപ്പോള്‍ കേരളത്തിലുള്ള രോഗികള്‍ എല്ലാം രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

error: Content is protected !!