നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ മ​രി​ച്ച കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

കോഴിക്കോട്: കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച കോഴിക്കോട് അഴിയൂര്‍ സ്വദേശി ഹാഷിമിന്റെ സ്രവ പരിശോധന ഫലം നെഗറ്റിവ്.

ഈ മാസം 17 ന് ഷാര്‍ജയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന സിപി ഹാഷിം ഇന്നലെയാണ് കുഴഞ്ഞുവീണ് മരിച്ചത്. ഇയാള്‍ ക്വാറന്റൈനിലായിരുന്നത് ബന്ധുക്കള്‍ ആശുപത്രി അധികൃതരില്‍ നിന്ന് മറച്ചുവെച്ചത് ആശങ്കയ്ക്കിടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കം നിരവധി പേര്‍ ഇതേ തുടര്‍ന്ന് ക്വാറന്റൈനില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.

പരിശോധന ഫലം വന്നതോടുകൂടി ആശുപത്രി അധികൃതരുടെ ക്വാറന്റൈന്‍ പിന്‍വലിച്ചു.

error: Content is protected !!