പൈലറ്റിന് കൊവിഡ്: എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

ന്യുഡല്‍ഹി: മോസ്‌കോയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരിച്ചുവിളിച്ചു. പൈലറ്റിന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചുവിളിച്ചത്. ആദ്യ പരിശോധനാ ഫലം തെറ്റായി നെഗറ്റീവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് പൈലറ്റിനെ യാത്ര ചെയ്യാന്‍ അനുവദിച്ചത്. എന്നാല്‍ യാത്ര പുറപ്പെട്ട് കഴിഞ്ഞ് ഇയാളുടെ പരിശോധനാ ഫലം പോസിറ്റീവാണെന്ന് വ്യക്തമായി. ഇതോടെ വിമാനം തിരിച്ചുവിളിക്കുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരെയെല്ലാം ഇതോടെ ക്വാറിന്റീനിലാക്കി. ഇതിന് പിന്നാലെ എയര്‍ ഇന്ത്യ മറ്റൊരു വിമാനം മോസ്‌ക്കോയിലേക്ക് അയച്ചു.

error: Content is protected !!