കോ​വി​ഡ് ബാ​ധി​ച്ച് കു​വൈ​റ്റി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു

കു​വൈ​റ്റി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു. പ​ത്ത​നം​തി​ട്ട മ​ല​യാ​ല​പ്പു​ഴ ഏ​റം പു​തു​ക്കു​ള​ത്ത് ജൈ​സ​ണ്‍ വി​ല്ല​യി​ൽ അ​ന്ന​മ്മ ചാ​ക്കോ (59) ആ​ണ് ഞാ​യ​റാ​ഴ്ച മ​രി​ച്ച​ത്.

അ​ൽ ഷാ​ബ് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ ഹെ​ഡ് ന​ഴ്സാ​യ ഇ​വ​ർ ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി കൊ​റോ​ണ ബാ​ധ​യെ തു​ട​ർ​ന്ന് മു​ബാ​റ​ക്ക് അ​ൽ ക​ബീ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പ​രേ​ത​നാ​യ പി.​ടി. ചാ​ക്കോ​യു​ടെ ഭാ​ര്യ​യാ​ണ്. ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് മ​രി​ച്ച​ത്.പി​താ​വ് മാ​വേ​ലി​ക്ക​ര വെ​ട്ടി​യാ​ർ എം.​ഒ. പ​ത്രോ​സ്. മ​ക്ക​ളാ​യ സാ​റ ടെ​ൻ​സ​ണ്‍, തോ​മ​സ് ജേ​ക്ക​ബ് എ​ന്നി​വ​ർ കു​വൈ​റ്റി​ലു​ണ്ട്.

error: Content is protected !!