കേ​ര​ള​ത്തെ വി​ദ്യാ​ഭ്യാ​സ ഹ​ബ്ബാ​ക്കാ​ൻ പൊ​ളി​ച്ചെ​ഴു​ത്ത് വേ​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി

പ്ര​തി​വാ​ര ടെ​ലി​വി​ഷ​ൻ സം​വാ​ദ പ​രി​പാ​ടി​യാ​യ നാം ​മു​ന്നോ​ട്ടി​ൽ സം​സാ​രി​ക്കവെയാണ് മുഖ്യമന്ത്രി കോവിഡ് അനന്തര കേരളത്തെക്കുറിച്ചുള്ള ​നിലപാടുകൾ വ്യക്തമാക്കിയയത്.കോ​വി​ഡാ​ന​ന്ത​ര കാ​ല​ത്തെ സാ​ധ്യ​ത​ക​ൾ പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ച്ച് കേ​ര​ള​ത്തെ വി​ദ്യാ​ഭ്യാ​സ ഹ​ബ്ബാ​ക്കാ​ൻ പൊ​ളി​ച്ചെ​ഴു​ത്ത് വേ​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പറഞ്ഞു

കോ​വി​ഡ് എ​ന്ന അ​പ​ക​ട​ത്തി​ൽ ത​ല​യി​ൽ കൈ​വെ​ച്ചി​രി​ക്കാ​തെ അ​തി​നു​ശേ​ഷ​മു​ള്ള അ​വ​സ​ര​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണ് വേ​ണ്ട​ത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് മാ​റ്റം വേ​ണം. അ​നേ​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ലോ​ക​ത്തി​ന്‍റെ പ​ല​ഭാ​ഗ​ത്തും പ​ഠി​ക്കാ​ൻ കേ​ര​ള​ത്തി​ൽ​നി​ന്ന് പോ​യി​ട്ടു​ള്ള​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​വി​ടെ​ത്ത​ന്നെ പ​ഠി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കും വി​ധ​മാ​ക​ണം മാ​റ്റ​ങ്ങ​ൾ. അ​ങ്ങ​നെ വ​രു​ന്പോ​ൾ കേ​ര​ളം പോ​ലൊ​രു സം​സ്ഥാ​ന​ത്ത് വ​ന്നു​പ​ഠി​ക്കാ​ൻ ദേ​ശീ​യ​ത​ല​ത്തി​ലും അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ലു​മു​ള്ള കു​ട്ടി​ക​ൾ ത​യാ​റാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

ഈ​യ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കേ​ര​ള​ത്തെ വി​ദ്യാ​ഭ്യാ​സ ഹ​ബ്ബാ​ക്കി മാ​റ്റാ​ൻ ക​ഴി​യ​ണം. അ​തി​നാ​യി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് പൊ​ളി​ച്ചെ​ഴു​ത്ത് വേ​ണം. ന​മ്മു​ടെ യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ അ​തി​ന​നു​സ​രി​ച്ച് മാ​റ​ണം. ആ ​ത​ര​ത്തി​ലു​ള്ള ചി​ന്ത ആ​രം​ഭി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു

error: Content is protected !!