മലങ്കര ഡാമിന്‍റെ ഷട്ടറുകള്‍ നാളെ തുറക്കും

ഇടുക്കി: വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മലങ്കര ഡാമിന്റെ 3 ഷട്ടറുകള്‍ നാളെ തുറക്കും. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതോടെയാണ് 3 ഷട്ടറുകള്‍ തുറക്കാന്‍ ജില്ലാഭരണകൂടം തീരുമാനമെടുത്തത്.

നാളെ രാവിലെ ആറു മണിക്ക് മൂന്ന് ഷട്ടറുകളും 20 സെ.മീ വീതമാണ് തുറക്കുക. ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമ്ബോള്‍ മൂവാറ്റുപുഴയാറില്‍ ജലനിരപ്പുയരും. 42.00 മീറ്ററാണ് മലങ്കര ഡാമിന്റെ സംഭരണശേഷി. കഴിഞ്ഞ വര്‍ഷം ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നിരുന്നു.

error: Content is protected !!