ആത്മ നിര്‍ഭര്‍ ഭാരത് നാലാംഘട്ട പ്രഖ്യാപനം: സമ്പദ്​വ്യവസ്ഥയില്‍ ഘടനപരമായ മാറ്റം കൊണ്ടു വരുമെന്ന്‍ ധനമന്ത്രി

ന്യൂഡല്‍ഹി​: നിരവധി മേഖലകള്‍ക്ക് നയലഘൂകരണം ആവശ്യമെന്ന് ധനമന്ത്രി​ നി​ര്‍മ്മല സീതാരാമന്‍ പറഞ്ഞു. വളര്‍ച്ചയ്ക്ക് ഇത് ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. സ്വാശ്രയ ഭാരതം സാമ്പത്തിക പാക്കേജി​ന്റെ നാലാംഭാഗം പ്രഖ്യാപിക്കുകയായിരുന്നു ധനമന്ത്രി. ഇന്ന് എട്ട് മേഖലകളിലാണ് പ്രഖ്യാപനം. ഉല്‍പാദനം, തൊഴില്‍ സാധ്യതകള്‍, നിക്ഷേപം തുടങ്ങിയവ വര്‍ദ്ധിക്കുന്നതിന് ഉതകുന്നതായിരിക്കും പരിഷ്‌കാരങ്ങള്‍.

ഇന്ത്യന്‍ സമ്പദ്​വ്യവസ്ഥയില്‍ ഘടനാപരമായ മാറ്റം കൊണ്ടുവരുമെന്ന്​ ധനമ​ന്ത്രി പറഞ്ഞു. സ്വയംപര്യപ്​തമായ ഒരു രാജ്യം സൃഷ്​ടിക്കുകയാണ്​ ലക്ഷ്യം. കടുത്ത മല്‍സരത്തിനായി എല്ലാവരും തയാറെടുക്കണം. എട്ട്​ മേഖലകളിലെ പരിഷ്​കരണങ്ങള്‍ക്കാണ്​ ഊന്നല്‍ നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.

കല്‍ക്കരി ഘനനം, ധാതുക്കള്‍, പ്രതിരോധ ഉല്‍പന്ന നിര്‍മ്മാണം, വിമാനത്താവളങ്ങളും വ്യോമയാന മേഖലയും, കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുത വിതരണം, ബഹിരാകാശം, ആണവമേഖല എന്നിവയിലാണ്​ ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടു വരികയെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്​തമാക്കി.

error: Content is protected !!