ഉണ്ണാം 20 രൂപയ്ക്ക് കണ്ണപുരത്തിന്റെ ഊണ്

കണ്ണൂർ : സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള ജനകീയ ഹോ’ല്‍ കണ്ണപുരം പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തില്‍ തുടക്കമായി കണ്ണപുരം ചൈനാക്ലേ റോഡില്‍ ടി വി രാജേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡണ്ട് കെ വി രാമകൃഷ്ണന്‍ അധ്യക്ഷനായി പഞ്ചായത്തിന്റെ സ്വന്തം കെ’ിടത്തിലാണ് ഹോ’ല്‍ ആരംഭിച്ചത്. വെള്ളം വൈദ്യുതി ഉള്‍പ്പെടെയുള്ള പാശ്ചാതല സൗകര്യങ്ങള്‍ പഞ്ചായത്താണ് ഒരുക്കുത്. ആവശ്യമായ ഫര്‍ണിച്ചറുകളും ഒരുക്കി കൊടുക്കും.

അരിയും പലവ്യഞ്ജനങ്ങളും സബ്സിഡി നിരക്കില്‍ സിവില്‍ സപ്ലൈയ്‌സ് മുഖേന ലഭ്യമാക്കിയാണ് പദ്ധതി യാഥാര്‍ഥ്യമാകുത്. വൈസ് പ്രസിഡണ്ട് കെ ഷൈന, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ എം സുര്‍ജിത്, പഞ്ചായത്ത് സെക്ര’റി എം കെ നാരായണന്‍ കു’ി, അസിസ്റ്റന്റ് സെക്ര’റി നിതാകൃഷ്ണന്‍, കെ മോഹനന്‍, എന്‍ ശ്രീധരന്‍, സി ഡി എസ് ചെയര്‍പേഴ്‌സ കെ ശ്രീജ, തുടങ്ങിയവര്‍ സംബന്ധിച്ചു.കല്യാശ്ശേരി മണ്ഡലത്തില്‍ നാലാമത്തേതും ജില്ലയില്‍ പതിനഞ്ചാമത്തെയും ജനകീയ ഹോ’ലാണ് കണ്ണപുരത്ത് തുടക്കമായത്.

error: Content is protected !!