ലോക്ക് ഡൌൺ : മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ കു​ടു​ങ്ങി കി​ട​ന്ന 1.01 ല​ക്ഷം പേ​ർ മ​ട​ങ്ങി​യെ​ത്തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്നു മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ കു​ടു​ങ്ങി കി​ട​ന്ന 1.01 ല​ക്ഷം പേ​ർ മ​ട​ങ്ങി​യെ​ത്തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. 3.80 ല​ക്ഷം പേ​ർ കേ​ര​ള​ത്തി​ലേ​ക്ക് വ​രാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ഇ​വ​രി​ൽ 2.16 ല​ക്ഷം പേ​ർ​ക്ക് പാ​സ് ന​ൽ​കി​യെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

വി​ദേ​ശ​ത്തു​നി​ന്ന് 1.34 ല​ക്ഷം പേ​ർ തി​രി​കെ വ​രാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​വ​രി​ൽ 11,000 പേ​ർ സം​സ്ഥാ​ന​ത്തു മ​ട​ങ്ങി​യെ​ത്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രോ​ഗ​വ്യാ​പ​നം വ​ലി​യ തോ​തി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന​ട​ക്കം ആ​ളു​ക​ൾ വ​രു​ന്നു. മ​റ്റി​ട​ങ്ങ​ളി​ൽ​നി​ന്ന് ആ​ളു​ക​ൾ വ​രു​ന്ന​തി​ന് മു​ൻ​പ് ഇ​വി​ടെ ചി​കി​ത്സ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് 16 പേ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നു വ​ന്ന 72 പേ​ർ​ക്കും ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യ 71 പേ​ർ​ക്കും ക​ർ​ണാ​ട​ക​യി​ൽ നി​ന്നെ​ത്തി​യ 35 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ 133 പേ​ർ​ക്ക് രോ​ഗ​ബാ​ധ ഉ​ണ്ടാ​യി.

വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് തി​രി​കെ പോ​കാ​ൻ യാ​ത്രാ സൗ​ക​ര്യം വേ​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഹോ​ട്ട്സ്പോ​ട്ടി​ൽ​നി​ന്ന് വ​രു​ന്ന​വ​ർ​ക്കാ​യി പ്ര​ത്യേ​ക സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

error: Content is protected !!