എട്ടു സംസ്ഥാനങ്ങളില്‍ മദ്യക്കടകള്‍ തുറന്നു

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗണിന്റെ മൂന്നാംഘട്ടത്തില്‍ അനുവദിച്ച ഇളവുകള്‍ അനുസരിച്ച്‌ വിവിധ സംസ്ഥാനങ്ങളില്‍ മദ്യക്കടകള്‍ തുറന്നു. മൂന്നാം ഘട്ടം ആരംഭിച്ച ഇന്ന്, നീണ്ട ഇടവേളയ്ക്ക് മദ്യക്കടകള്‍ തുറന്നപ്പോള്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

മദ്യം വാങ്ങാനെത്തുന്നവര്‍ നിശ്ചിത അകലം പാലിച്ചു നില്‍ക്കണമെന്ന നിര്‍ദേശം പലയിടത്തും ലംഘിക്കപ്പെട്ടു.

കര്‍ണാടക, ആന്ധ്ര, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം, കേരളവും പഞ്ചാബും മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ല.

error: Content is protected !!