ചെലവ് ചുരുക്കി അതിജീവിക്കാന്‍ സംസ്ഥാന സർക്കാർ; നിർദേശങ്ങൾ സമർപ്പിക്കാൻ വിദഗ്ധ സമിതി
തിരുവനന്തപുരം: സംസ്ഥാനം സാന്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സർക്കാർ വകുപ്പുകളുടെയും കോർപ്പറേഷനുകളുടെയും ബോർഡുകളുടെയും ചെലവ് ചുരുക്കുന്നതിനെപ്പറ്റി നിർദേശങ്ങൾ സമർപ്പിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
സിഡിഎസ് ചെയർപേഴ്സണ്‍ പ്രൊഫ. സുനിൽ മാണി അധ്യക്ഷനായ സമിതിയിൽ ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിംഗ്, പട്ടികജാതി-പട്ടികവർഗ ക്ഷേമവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, എക്സ്പെൻഡിച്ചർ സെക്രട്ടറി സഞ്ജയ് കൗൾ എന്നിവർ അംഗങ്ങളാണ്.
കേരള പബ്ലിക് എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി സെക്രട്ടറി എം. ചന്ദ്രദാസ് ഈ സമിതിയുടെ റിസോഴ്സ് പേഴ്സണായി പ്രവർത്തിക്കും.