കേരളത്തിൽ കോ​വി​ഡ് ത​ള​ർ​ത്തി​യ വ്യ​വ​സാ​യ​ങ്ങ​ൾ​ക്കു സ​ർ​ക്കാ​രി​ന്‍റെ കൈ​ത്താ​ങ്ങ്; 3434 കോ​ടി പാ​ക്കേ​ജ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സൂ​ക്ഷ്മ-​ചെ​റു​കി​ട-​ഇ​ട​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ളു​ടെ പു​ന​രു​ജ്ജീ​വ​ന​ത്തി​ന് വ്യ​വ​സാ​യ വ​കു​പ്പ് ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക പാ​ക്കേ​ജാ​യ ഭ​ദ്ര​ത​യ്ക്ക് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. മൊ​ത്തം 3,434 കോ​ടി രൂ​പ​യു​ടെ സ​ഹാ​യ​മാ​ണ് ഈ ​പാ​ക്കേ​ജി​ലൂ​ടെ വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ക.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​ആ​ശ്വാ​സ പാ​ക്കേ​ജ് ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ന​ക്കാം​പൊ​യി​ൽ-​ക​ള്ളാ​ടി-​മേ​പ്പാ​ടി തു​ര​ങ്ക​പാ​ത കി​ഫ്ബി​യി​ൽ​നി​ന്ന് ഫ​ണ്ട് ല​ഭ്യ​മാ​ക്കി നി​ർ​മി​ക്കു​ന്ന​തി​ന് 658 കോ​ടി രൂ​പ​യു​ടെ പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റി​ന് ഭ​ര​ണാ​നു​മ​തി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.

കേ​ര​ള ചു​മ​ട്ടു​തൊ​ഴി​ലാ​ളി ക്ഷേ​മ​ബോ​ർ​ഡി​ലെ വി​ര​മി​ച്ച​വ​രും തു​ട​ർ​ന്ന് വി​ര​മി​ക്കു​ന്ന​വ​രു​മാ​യി സ്ഥ​രം ജീ​വ​ന​ക്കാ​ർ​ക്കു മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ റി​ട്ട​യ​ർ​മെ​ന്‍റ് ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് കേ​ര​ള ചു​മ​ട്ടു​തൊ​ഴി​ലാ​ളി നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​ൻ തീ​രു​മാ​നി​ച്ചു.

മാ​ങ്കു​ളം ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക്കു​വേ​ണ്ടി ഏ​റ്റെ​ടു​ക്കു​ന്ന പു​ഴ പു​റ​ന്പോ​ക്കി​ലും നി​ക്ഷി​പ്ത വ​ന​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന പു​റ​ന്പോ​ക്കി​ലും അ​ധി​വ​സി​ക്കു​ന്ന 70 കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​ധ​ന​മാ​യി ഏ​ഴു കോ​ടി രൂ​പ ന​ൽ​കു​ന്ന​തി​ന് ക​ഐ​സ്ഇ​ബി​ക്ക് അ​നു​മ​തി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.

error: Content is protected !!