സൗജന്യ റേഷന്‍ വിതരണം തുടങ്ങി

കണ്ണൂർ : കേന്ദ്ര സര്‍ക്കാരിന്റെ പി എം ജി കെ എ വൈ പദ്ധതി മുഖേന അനുവദിച്ച സൗജന്യ റേഷന്റെ മെയ് മാസത്തെ വിതരണം ആരംഭിച്ചു. എഎവൈ (മഞ്ഞ കാര്‍ഡ്), മുന്‍ഗണന കാര്‍ഡ് (പിങ്ക് കാര്‍ഡ്) എന്നിവയിലുള്‍പ്പെടുന്ന കുടുംബത്തിലെ ഓരോ അംഗത്തിനും അഞ്ച് കിലോഗ്രാം വീതം അരിയാണ് ലഭിക്കുക. മേല്‍പ്പറഞ്ഞ വിഭാഗങ്ങള്‍ക്ക് ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ലഭിക്കുന്ന സാധാരണ റേഷന്‍ വിഹിതത്തിന് പുറമെയാണ് ഈ സൗജന്യ റേഷന്‍. അരി കൂടാതെ എഎവൈ, മുന്‍ഗണന കാര്‍ഡുടമകള്‍ക്ക് കാര്‍ഡ് ഒന്നിന് ഒരു കിലോഗ്രാം വീതം പയര്‍ അല്ലെങ്കില്‍ കടല മെയ് മാസത്തെ വിഹിതമായി ഇതോടൊപ്പം വിതരണം ചെയ്യും.

കാര്‍ഡുടമകള്‍ സാമൂഹിക അകലം പാലിച്ച് റേഷന്‍ വാങ്ങേണ്ടതാണ്. കടയുടമകള്‍ ഇക്കാര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതും കൃത്യമായ അളവില്‍ അര്‍ഹതപ്പെട്ട റേഷന്‍ വിഹിതം നല്‍കേണ്ടതുമാണ്. തൂക്കക്കുറവ് പോലുള്ള പരാതികള്‍ ലഭിച്ചാല്‍ കടയുടമകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. പരാതികള്‍ അറിയിക്കേണ്ട നമ്പര്‍, കണ്ണൂര്‍ താലൂക്ക്- 9188527408, ഇരിട്ടി- 9188527409, തലശ്ശേരി- 9188527410, തളിപ്പറമ്പ- 9188527411.

error: Content is protected !!