ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ പ്രവേശനം ആരംഭിച്ചു

കണ്ണൂർ : ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അഴീക്കല്‍ ഗവ.റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ 2020-2021 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. എട്ടാം തരത്തിലെ 40 സീറ്റുകളിലേക്കും ഒന്‍പത്, പത്ത് ക്ലാസുകളിലെ ഒഴിവുകളിലേക്കുമാണ് പ്രവേശനം. ആണ്‍കുട്ടികള്‍ക്ക് സൗജന്യ ഹോസ്റ്റല്‍ സംവിധാനം ലഭ്യമാണ്.

സൗജന്യ യൂണിഫോം, പാഠപുസ്തകം, മറ്റ് പഠനോപകരണങ്ങള്‍, വിനോദയാത്ര, കൗണ്‍സലിംഗ്, കരിയര്‍ ഗൈഡന്‍സ് ക്ലാസ്, യോഗ പരിശീലനം എന്നിവ ഉണ്ടായിരിക്കും. ഈ വര്‍ഷം പോയി വരാവുന്ന രീതിയില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കുന്നതാണ്. അപേക്ഷാ ഫോറം സ്‌കൂളില്‍ ലഭിക്കും. ഫോണ്‍: 0497 2770474, 7907630638

error: Content is protected !!