സംസ്ഥാനത്ത് സ്വ​കാ​ര്യ​ബ​സു​ക​ളും ഉ​ട​ന്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കും: ഗ​താ​ഗ​ത മ​ന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ ഉടന്‍ നിരത്തിലിറങ്ങുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.

ബസ് സര്‍വീസുകള്‍ നടത്തില്ലെന്ന സമീപനം ബസുടമകള്‍ക്കില്ല. പ്രയാസങ്ങള്‍ അറിയിക്കുകയാണ് അവര്‍ ചെയ്തത്.അത് സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കുകയാണെന്നും അറ്റകുറ്റ പണികള്‍ക്കു വേണ്ടിയാണ് സര്‍വിസുകള്‍ വൈകുന്നതെന്നും അവ തീര്‍ത്ത് ഉടന്‍ സര്‍വിസ് ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

കോഴിക്കോട് ജില്ലയില്‍ ഇപ്പോള്‍ത്തന്നെ ചില ബസുകള്‍ ഓടുന്നുണ്ട്. അടുത്ത ദിവസങ്ങളിലായി ബാക്കി ബസുകള്‍ ഓടിത്തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

അതേ സമയം സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് തുടങ്ങി. 1850 ബസുകളാണ് ഇന്ന് മുതല്‍ സര്‍വീസ് നടത്തുന്നത്. യാത്രക്കാരുടെ ആവശ്യകത അനുസരിച്ചാണ് സര്‍വിസ്.

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വര്‍ധിപ്പിച്ച ചാര്‍ജാണ് യാത്രക്കാരില്‍ നിന്ന് ഈടാക്കുക. ജില്ലക്കുള്ളിലെ സര്‍വീസുകള്‍ മാത്രമാകും ഉണ്ടാകുക. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ സര്‍വീസ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

error: Content is protected !!