ബെവ്ക്യൂ ആപ്പ് റെഡി: നാളെയും മറ്റന്നാളും ട്രയൽ റൺ, മദ്യശാലകൾ ശനിയാഴ്ച തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യവില്‍പ്പന ശനിയാഴ്ച മുതല്‍ ആരംഭിക്കും. മദ്യം വാങ്ങുന്നതിനുള്ള വെര്‍ച്വല്‍ ആപ്പ് ബെവ്ക്യൂ തയ്യാറായി കഴിഞ്ഞു. നാളെയും മറ്റന്നാളും ട്രയല്‍റണ്‍ നടത്തും. ശനിയാഴ്ച മുതല്‍ മദ്യവില്‍പ്പന ഊര്‍ജിതമായി നടത്താനാണ് തീരുമാനം. വൈകിട്ട് അഞ്ചു മണിവരെയായിരിക്കും മദ്യവില്‍പ്പന. ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണ്‍ പ്രകാരമായിരിക്കും മദ്യം വാങ്ങാന്‍ കഴിയുക.

ഓണ്‍ലൈനില്‍ മദ്യം ലഭ്യമാക്കുമെന്ന് കാണിച്ച്‌ വ്യാജ ആപ്പുകള്‍ ഉപഭോക്താക്കളെ കബളിപ്പിക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണ് പ്രത്യേക പേര് നല്‍കി ആപ്പ് ഇറക്കാന്‍ എക്‌സൈസ് വകുപ്പ് തീരുമാനിച്ചത്. കൊച്ചിയിലുള്ള ഒരു സ്വകാര്യ കമ്പനിയാണ് ആപ്പ് തയ്യാറാക്കിയത്.  ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്ക് സമ്മതംപത്രം നല്‍കിയ ബാറുകള്‍, ബുക്ക് ചെയ്യുന്ന ആളിന്റെ സമീപപ്രദേശത്തുള്ള ഔട്ട്‌ലെറ്റുകള്‍, ബ്രാന്‍ഡുകള്‍, വില എന്നിവ അടക്കമുള്ള വിവരങ്ങളാണ് ആപ്പിലുള്ളത്.

error: Content is protected !!