കൊറോണ : കണ്ണൂർ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 2497 പേര്‍

കണ്ണൂർ : വിദേശത്തുനിന്നും ,അന്യ സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ എത്തിത്തുടങ്ങിയതോടെ കണ്ണൂരിൽ കൊറോണ രോഗം സംശയിച്ച് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിൽ വർധന .
കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 2497 പേര്‍. ഇവരില്‍ 38 പേര്‍ ആശുപത്രിയിലും 2459 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 28 പേരും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ഏഴ് പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ രണ്ട് പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ ഒരാളുമാണ് നിരീക്ഷണത്തിലുള്ളത്.

ഇതുവരെ 4523 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4465 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 4223 എണ്ണം നെഗറ്റീവാണ്. 58 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ പോസറ്റീവ് ആയത് 135 എണ്ണം.

error: Content is protected !!