ഝാര്‍ഖണ്ഡിലേക്കുള്ള ട്രെയിന്‍ ഇന്ന് പുറപ്പെടും

കണ്ണൂർ : ലോക് ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ ജില്ലയില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള അടുത്ത ട്രെയിന്‍ മെയ് 22 വെള്ളിയാഴ്ച പുറപ്പെടും. ഝാര്‍ഖണ്ഡിലേക്കുള്ള ട്രെയിനാണ് ഇന്ന് വൈകിട്ട് ഏഴ് മണിക്ക് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്നത്. 1464 തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഇവരെ റെയില്‍വെ സ്റ്റേഷനില്‍ എത്തിക്കുന്നതിനായി 49 കെഎസ്ആര്‍ടിസി ബസുകളും സജ്ജീകരിച്ചിട്ടുണ്ട്.

error: Content is protected !!