തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം

കണ്ണൂര്‍: മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ പൊതുജന പങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ജില്ലാ ശുചിത്വമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

മെയ് 30 ശനിയാഴ്ച പൊതുജന പങ്കാളിത്തം ഉറപ്പാക്കി അതാത് വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ സ്ഥാപനങ്ങള്‍, പൊതു ഇടങ്ങള്‍ എന്നിവ വൃത്തിയാക്കുകയും കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും വേണം. മെയ് 31 ഞായറാഴ്ച വീടും പരിസരവും വൃത്തിയാക്കുന്നതിനും കൊതുകുകളുടെ ഉറവിടങ്ങള്‍ നശിപ്പിക്കുന്നതിനുമായും ജനങ്ങള്‍ മുന്നിട്ടിറങ്ങണം.

കൊതുക് ജന്യ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നത് തടയുന്നതിനായി മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്തുന്നതിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മേല്‍നോട്ടത്തില്‍ പ്രത്യേക ക്യാമ്പയിനുകളും സംഘടിപ്പിക്കണമെന്നും ജില്ലാ ശുചിത്വമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

error: Content is protected !!