കണ്ണൂര്‍ ജില്ലയില്‍ ഇന്ന്‍ (മെയ് 30 ശനിയാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

കണ്ണൂര്‍: ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോരന്‍പീടിക, കുമ്മനാട്, ജെംസ്‌കൂള്‍, വെള്ളിക്കീല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 30 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും അഞ്ചാംപീടിക, ചിത്രഗേറ്റ്, കൂളിച്ചാല്‍ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മോച്ചേരി, പെരിയത്തില്‍, കട്ടയങ്കണ്ടം, മഞ്ഞളാംപാലം ഭാഗങ്ങളില്‍ മെയ് 30 ശനിയാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നെടുവെള്ളൂര്‍, ഡയനാമസ് ഗ്രൗണ്ട്, ഇരിക്കൂര്‍ ടൗണ്‍, കമാലിയ, എച്ച് എന്‍ സി, ബസ് സ്റ്റാന്റ് ഭാഗങ്ങളില്‍ മെയ് 30 ശനിയാഴ്ച രാവിലെ 8.30 മുതല്‍ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അപര്‍ണ കമ്പനി, കപ്പിക്കുണ്ട്, ചകിരി കമ്പനി ഭാഗങ്ങളില്‍ മെയ് 30 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഒരു മണി വരെയും പാമ്പാടിയാല്‍, അഴീക്കല്‍ ബസ്സ്റ്റാന്റ് ഭാഗങ്ങളില്‍ രണ്ട് മുതല്‍ അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

error: Content is protected !!