കോഴിക്കോട് പൂര്‍ണ കോവിഡ് മുക്ത ജില്ല

കോഴിക്കോട് ചികിത്സയിലായിരുന്ന നാല് പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ കോഴിക്കോട് ജില്ല പൂര്‍ണ കോവിഡ് മുക്ത ജില്ലയായി. കോടഞ്ചേരി മൈക്കാവ് സ്വദേശിനി, ആരോഗ്യ പ്രവര്‍ത്തക, വടകര, കണ്ണൂര്‍, സ്വദേശിനികളായ ഹൗസ് സര്‍ജന്റ്സ്, തമിഴ്നാട് സ്വദേശി (67) എന്നിവരാണ് തിങ്കളാഴ്ച രോഗമുക്തരായത്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന എല്ലാവരും രോഗമുക്തരായത് കോഴിക്കോട് മെഡിക്കല്‍ കോളേജിന് മികച്ച നേട്ടമായി. 11 ദിവസമായി കോഴിക്കോട് പോസിറ്റീവ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതും ജില്ലയ്ക്ക് ആശ്വാസമാണ്.

ഇതുവരെ 22,465 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി ഇപ്പോള്‍ ജില്ലയില്‍ 1029 പേര്‍ നിരീക്ഷണത്തിലുണ്ട്. പുതുതായി വന്ന 6 പേര്‍ ഉള്‍പ്പെടെ 30 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്.
തിങ്കളാഴ്ച 103 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2015 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1867 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 1833 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 178 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

error: Content is protected !!