അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾ എത്തി തുടങ്ങി :കണ്ണൂരിലെ ആദ്യ സംഘം കണ്ണൂർ നെടുംപൊയിലിൽ എത്തി

കണ്ണൂർ : ലോക്ക് ഡൗണിനെ തുടർന്ന് അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾ നാട്ടിൽ എത്തി തുടങ്ങി. അഞ്ച് പേരാണ് കണ്ണൂർ ജില്ലയിൽ ആദ്യമെത്തിയത്.രണ്ട് കാറുകളിലായി യാത്ര തിരിച്ച ഇവർ വൈകിട്ടോടെ നെടുംപൊയിലിൽ എത്തി . ഒരു കാറിൽ കുഞ്ഞിപ്പള്ളി സ്വദേശിയായ ഒരു യുവാവും ,രണ്ടാമത്തെ കാറിൽ കണ്ണൂർ തളാപ്പിലെ കുടുംബവുമാണ്. മൂന്നര വയസ്സുള്ള കുഞ്ഞാടക്കമുള്ള കുടുംബമാണ് കണ്ണൂരിൽ ആദ്യമായി എത്തിയത്.
നെടുംപൊയിൽ ബസ്റ്റാൻഡിൽ ഒരുക്കിയ പരിശോധന കേന്ദ്രത്തിൽ മെഡിക്കൽ പരിശോധനയ്ക്കും ,രേഖകൾ പരിശോധനയ്ക്കും ശേഷം ക്യാമ്പിലേക്ക് അയച്ചു. കണ്ണൂർ എയർപോർട്ട് തഹസിൽദാർ കെ ഗോപി, ഡെപ്യൂട്ടി തഹസിൽദാർ വി.ബാബുരാജ് എന്നിവർക്കാണ് നെടുംപൊയിൽ ക്യാമ്പിൻ്റെ ചുമതല. ആരോഗ്യ വകുപ്പിൻ്റെ ചുമതല ഡെപ്യൂട്ടി ഡിഎംഒ ഡോ.പി.പി രവീന്ദ്രനും പൊലീസിൻ്റെ ചുമതല പേരാവൂർ സി ഐ പി.ബി സജീവനുമാണ്. ക്യാമ്പിൽ ഒരേസമയം 30 ഉദ്യോഗസ്ഥരുടെ സേവനങ്ങളാണ് ലഭ്യമാവുക.