കോട്ടയത്ത് രണ്ടു വയസ്സുകാരനും കോവിഡ്

കോട്ടയം :കുവെെത്തില്‍ നിന്നും ഗർഭിണിയായ അമ്മയ്‌ക്കൊപ്പം മടങ്ങിയ രണ്ടു വയസുകാരന് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ കുവൈത്തിലെ വിമാനത്താവളത്തിൽ എത്തിച്ച കാർ ഡ്രൈവർക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുവെെത്തില്‍ നിന്നും ഉഴവൂരില്‍ എത്തിയതായിരുന്നു ഇവര്‍.

ഇന്നലെയാണ് ഇവരുടെ സ്രവ പരിശോധന നടത്തിയത്. അമ്മയുടെ ഫലം ലഭിച്ചിട്ടില്ല. അമ്മയെയും മകനെയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അമ്മയ്ക്ക് ഇതുവരെ രോഗലക്ഷണങ്ങളില്ല. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

 

error: Content is protected !!