വയനാട് ജില്ലാ കളക്ടറേറ്റിലെ പി ആര്‍ ഡി ഓഫീസ് ജീവനക്കാര്‍ നിരീക്ഷണത്തില്‍

വയനാട്: വയനാട് ജില്ലാ കളക്ടറേറ്റിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ഗൃഹ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കി.

മാനന്തവാടിയിലെ കോവിഡ് രോഗബാധയുടെ പാശ്ചാത്തലത്തില്‍ ദ്വിതീയ സമ്ബര്‍ക്കമുള്ള ആളുമായി സമ്ബര്‍ക്കമുള്ള ജീവനക്കാരി പി.ആര്‍.ഡി ഓഫീസില്‍ ജോലി ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.

പി.ആര്‍.ഡി ഓഫീസ് പ്രവര്‍ത്തനം കലക്ടറേറ്റില്‍നിനന് വര്‍ക്ക് അറ്റ് ഹോം ആക്കി മാറ്റിയിരിക്കുകയാണ്.

അതേസമയം, കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചതോടെ വയനാട്ടില്‍ നിയന്ത്രണങ്ങള്‍ വ്യാപിപ്പിച്ചു. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച്‌ പൊലീസുകാരന്‍റേതുള്‍പ്പെടെ മൂന്നു പേരുടെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കും.

error: Content is protected !!