സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ അഞ്ചിനെത്തും

തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ കാലവര്‍ഷം വൈകും. തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ അഞ്ചിന് എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നാലു ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാന്‍ ഇത് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

അതേസമയം, കേരളത്തില്‍ കാലവര്‍ഷം നേരത്തെ എത്തുമെന്നാണ് സ്വകാര്യ കാലാവസ്ഥ ഏജന്‍സിയായ സ്കൈമാറ്റിന്റെ പ്രവചനം. മേയ് 28 ന് കാലവര്‍ഷം തുടങ്ങുമെന്നാണ് പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ ഇപ്പോള്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് മണ്‍സൂണ്‍ മേഘങ്ങളെ പതിവിലും നേരത്തെ കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് സ്‌കൈമാറ്റിലെ കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍.

ഈ വര്‍ഷം സാധാരണ നിലയില്‍ കവിഞ്ഞ മഴയുണ്ടാകുമെന്നു കാലാവസ്ഥ വിദഗ്ധര്‍ സൂചന നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. കോവിഡിനൊപ്പം കാലവര്‍ഷക്കെടുതി നേരിടുന്നതിനുള്ള പദ്ധതി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

error: Content is protected !!