സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ച 16 പേരിൽ 7 പേർ വിദേശത്ത് നിന്ന് എത്തിയവർ,മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗ ബാധ ,4 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ച 16 പേരിൽ 7 പേർ വിദേശത്ത് നിന്ന് എത്തിയവർ,മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗ ബാധ ,4 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ . ഇന്ന് ആരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു . രോഗ ബാധ സ്ഥിരീകരിച്ച ജില്ലകൾ വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് രണ്ടുവീതം, കൊല്ലം, പാലക്കാട്, കാസര്‍കോട് ഒന്നുവീതം എന്നിങ്ങനെയാണ് .

ഇതുവരെ 576 പേർക്കാണ് സംസ്ഥാനത്തു ആകെ രോഗം. 80 പേർ നിലവിൽ ചികിത്സയിലുണ്ട്. മലപ്പുറത്ത്‌ 36 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയനാട്ടിലെ ആകെ രോഗികളുടെ എണ്ണം 19 ആയി. ആലപ്പുഴ ജില്ലയിൽ 37 ദിവസത്തിനു ശേഷം വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് 17 വിമാനങ്ങളും മൂന്ന് കപ്പലുകളും കേരളത്തില്‍ എത്തി.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമ്പര്‍ക്കം വഴി രോഗം പടരാനുള്ള സാധ്യതയുണ്ട്, സാമൂഹിക അകലവും വ്യക്തി ശുചിത്വവും പാലിക്കണം. ക്വാറന്റൈന്‍ ലംഘനം കണ്ടെത്താന്‍ മോട്ടോര്‍ സൈക്കിള്‍ ബ്രിഗേര്‍ഡ് സംവിധാനമൊരുക്കും. നിരീക്ഷണത്തിലുള്ളവരുടെ വീടുകളുടെ പരിസരത്തായിരിക്കും നിരീക്ഷണം. പൊലീസ് വീട്ടിലെത്തി കാര്യങ്ങള്‍ അന്വേഷിക്കും.

error: Content is protected !!