സം​സ്ഥാ​ന​ത്ത് തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത 239 കോ​വി​ഡ് രോ​ഗി​ക​ളു​ണ്ടെ​ന്ന പ​ഠ​ന​ത്തെ ത​ള്ളി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത 239 കോ​വി​ഡ് രോ​ഗി​ക​ളു​ണ്ടെ​ന്ന പ​ഠ​ന​ത്തെ ത​ള്ളി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഊ​ഹ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​താ​ണി​തെ​ന്നും ഊ​ഹാ​പോ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ പ​ഠ​നം എ​ന്ന് പേ​രി​ടു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ​ഠ​ന​ങ്ങ​ളെ ബ​ഹു​മാ​നി​ക്കു​ന്ന​വ​രാ​ണ് മ​ല​യാ​ളി​ക​ൾ. എ​ന്നാ​ൽ ഈ ​പ​റ​യു​ന്ന പ​ഠ​ന​ത്തി​ന് യാ​തൊ​രു അ​ടി​സ്ഥാ​ന​വു​മി​ല്ല. വെ​റും ഊ​ഹ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​താ​ണ്. ഊ​ഹം​വ​ച്ചു​ള്ള ഊ​ഹാ​പോ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ പ​ഠ​നം എ​ന്ന് പേ​രി​ടു​ന്ന​ത് ശ​രി​യ​ല്ല. ഒ​രു വ​സ്തു​ത​യു​ടെ പി​ൻ​ബ​ല​വും അ​ക്കാ​ര്യ​ത്തി​ലി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

error: Content is protected !!