സംസ്ഥാനത്ത് മദ്യം നിരോധനം ആലോചനയിലില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം നിരോധിക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നേയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ഇപ്പോൾ തുറന്ന് പ്രവർത്തിക്കുന്നത് പ്രായോഗികമല്ലാത്തതുകൊണ്ടാണ് മദ്യശാലകൾ തുറക്കാത്തതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മദ്യ നിരോധനത്തിലേക്ക് പോകാൻ ആലോചിക്കുന്നില്ല. പക്ഷെ ഈ ദിവസങ്ങൾ അതിന് പ്രായോഗികമല്ല. അതുകൊണ്ടാണ് ഇപ്പോൾ വേണ്ടാന്ന് വച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഒരു ആശങ്കയും വേണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.