രാജ്യത്ത് 1,12,359 കൊവിഡ് രോഗബാധിതർ

ന്യൂ​ഡ​ല്‍​ഹി: രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തി പതിനായിരം പിന്നിട്ടു. രാജ്യത്ത് 1,12,359 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. കോ​വി​ഡ് ബാ​ധി​ച്ച്‌ രാ​ജ്യ​ത്ത് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 3,435 ആ​യി ഉയര്‍ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 132 പേരാണ് രോഗബാധയേറ്റ് മരിച്ചത്. 5,609 പേ​ര്‍​ക്ക് പുതുതായി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. രാജ്യത്ത് പ്രതിദിനം അയ്യായിരത്തിന് മുകളിലാണ് രോഗബാധിതരുടെ എണ്ണത്തില്‍ ഉണ്ടാകുന്നത്.

രാജ്യത്ത് മഹാരാഷ്ട്രയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. 39,297 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 10,318 പേര്‍ രോഗമുക്തരായി. 1390 മരണവും റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്(13,191), ഗുജറാത്ത്(12,537), ഡല്‍ഹി(11,088) എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ നിരക്ക്.

error: Content is protected !!