ഉംപുന്‍ ചുഴലിക്കാറ്റ്: ബംഗാളില്‍ വ്യാപക നാശനഷ്ടം

കൊല്‍ക്കൊത്ത: ഉംപൂന്‍ ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗളിലും ഒഡീഷയിലും വ്യാപക നാശനഷ്ടം. 12 പേര്‍ക്കാണ് ഇതുവരെ ജീവഹാനിയുണ്ടായിരിക്കുന്നത്. പശ്ചിമ ബംഗാളില്‍ ഇതിനകം 12 മപര്‍ മരണപ്പെട്ടു. വീടുകള്‍ തകര്‍ന്നും മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലംപതിച്ചുമാണ് മരണം.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഉംപൂന്‍ ബംഗാള്‍ തീരത്തെത്തിയത്. രാത്രി 7 മണിയോടെ കാറ്റിന്‍റെ തീവ്രത മണിക്കൂറില്‍ 135 കിലോമീറ്ററില്‍ എത്തി . കൊല്‍ക്കത്ത നഗരത്തിലാണ് കാറ്റ് വന്‍ നാശനഷ്ടം ഉണ്ടാക്കിയത്. ഇവിടെ വെള്ളപ്പൊക്കവും ഉണ്ടായി. നിരവധി വീടുകളും തകര്‍ന്നു. കൊല്‍ക്കത്തയില്‍ പലയിടങ്ങളിലും മരം കടപുഴകി വീണു ഗതാഗതവും തടസ്സപ്പെട്ടു.

ബംഗാള്‍-ഒഡീഷ തീരപ്രദേശത്ത് ശക്തമായ മഴയാണ് ഇന്നലെ അനുഭവപ്പെട്ടത്. ഹൗറ ജില്ലയിലും നോര്‍ത്ത് 24 പര്‍ഗനസ് ജില്ലയിലെ മിനഖന്‍ പ്രദേശത്തുമായാണ് രണ്ട് പേര്‍ മരിച്ചത്. മരം ദേഹത്ത് വീണാണ് മിനഖയില്‍ 55 കാരി മരിച്ചത്. ഹൗറയില്‍ മേല്‍ക്കൂര തകര്‍ന്നു വീണ് 13 കാരിയും മരിച്ചു. മതില്‍ ഇടിഞ്ഞ് വീണ് ഒഡീഷയിലും ഒരു സ്ത്രീ മരിച്ചു.

ഉപൂന്‍ ചുഴലിക്കാറ്റില്‍ കൊല്‍ക്കത്തയിലെ നോര്‍ത്ത് 24 പര്‍ഗനസില്‍ 5500 വീടുകള്‍ തകര്‍ന്നു. ഹൗറ, ഹൂഗ്ലി എന്നിവിടങ്ങളില്‍ ചുഴലിക്കാറ്റിന് 130 കി.മീ ആയിരുന്ന വേഗത. ഇവിടങ്ങളിലും മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടു. പലയിടത്തും വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു.

മുന്‍ കരുതലിന്‍റെ ഭാഗമായി ബംഗാളില്‍ നിന്നും 5 ലക്ഷം പേരെയും ഒഡീഷയില്‍ നിന്ന് ഒന്നര ലക്ഷം പേരെയും ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിരുന്നു. ദുരന്തം നേരിടാന്‍ 57 യൂണിറ്റ് ദുരന്ത നിവാരണ സേനയാണ് നിയോഗിച്ചിട്ടുള്ളത്.

error: Content is protected !!