കണ്ണൂരിന് ആശ്വാസം ,19 പേര്‍ കൂടി ആശുപത്രി വിട്ടു ; രോഗം ഭേദമായവര്‍ 100

കണ്ണൂർ : ജില്ലയില്‍ കൊറോണ ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന 19 പേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായി ആശുപത്രി വിട്ടവരുടെ എണ്ണം 100 ആയി. ബാക്കി 17 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്.

ജില്ലയില്‍ നിലവില്‍ 38 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും മൂന്നു പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും ഒരാള്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 30 പേര്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികിത്സാ കേന്ദ്രത്തിലും 2478 പേര്‍ വീടുകളിലുമായി 2550 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെയായി ജില്ലയില്‍ നിന്നും 3969 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 3635 എണ്ണത്തിന്റെ ഫലം ലഭ്യമായി. 334 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

error: Content is protected !!